കടലും കടന്നൊരു സ്വര്‍ഗീയ യാത്ര. - asasdarulhuda

asasdarulhuda

Official Page of Al Huda Students Association

Boxed(True/False)

test banner

Home Top Ad

Responsive Ads Here

Friday, 11 September 2015

കടലും കടന്നൊരു സ്വര്‍ഗീയ യാത്ര.

ഐലന്‍... നീ സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നോ, നിന്റെ കുഞ്ഞി കണ്ണുകളില്‍ ഒതുങ്ങുന്ന നിലാവ് പെയ്യുന്ന സ്വപ്‌നങ്ങള്‍ക്ക് എന്തു നിറമായിരുന്നു. മധ്യധാരണ്യാഴിലെ കടലാഴികളിലെവിടെയോ മൂങ്ങാം കൂഴിയിടമ്പോള്‍ നിന്റെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായിരുന്നോ നീ ഉള്ളാലെ കണ്ടിരുന്നത്. ഞങ്ങളങ്ങനെ വിശ്വസിക്കുന്നു ഐലന്‍. ഭയങ്ങളില്ലാത്ത ലോകത്ത് നിനക്കിനി അഭയം തേടി ഇറങ്ങേണ്ട ആവിശ്യമില്ല, ജീവിതത്തില്‍ നിന്റെ ആളുകള്‍ക്ക് മാത്രം പറഞ്ഞ വിധിയുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടതില്ല, ഹൃദയത്തില്‍ തിരയടങ്ങിയ മനുഷ്യകോലങ്ങള്‍ക്ക് നടുവില്‍ സര്‍വ്വം സമര്‍പ്പിക്കേണ്ടതില്ല. നീ രക്ഷപ്പെട്ടിരിക്കുന്നു ഐലന്‍..... നിഷ്‌കളങ്കത മുറ്റിയ നിന്റെ ചേട്ടനോടൊപ്പം സ്വര്‍ഗ ലോകത്ത് നിനക്ക് പാറി കളിക്കാം. മാലാഖമാര്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കാം.
ഐലന്‍... നീ കഥകള്‍ കേട്ടിട്ടുണ്ടോ, ആമയും മുയലും പന്തയം വെച്ച കഥ, കുറുക്കന്‍ കല്ല്യാണം കഴിച്ച കഥ, കന്നാസും കടലാസും സവാരിക്കിറങ്ങിയ കഥ. ഇല്ല, നീ കഥകളൊന്നും തന്നെ കേട്ടിട്ടുണ്ടാവില്ല. കഥകള്‍ക്കു പകരം നീ കേട്ടത് അട്ടഹാസങ്ങളായിരിക്കും, അപരന്റെ നെഞ്ച് തുളക്കുന്ന വെടി ശബ്ദങ്ങളായിരിക്കും, കാതടിപ്പിക്കുന്ന രോധനങ്ങളായിരിക്കും. നീ ഭാഗ്യവാനാണ് ഐലന്‍.... നിനക്കിനി കേള്‍ക്കാന്‍ സ്വര്‍ഗീയ ഗീതങ്ങളുണ്ട്, കഥ പറഞ്ഞു തരാന്‍ സ്വര്‍ഗീയ നാരികളുണ്ട്. കേള്‍ക്കാനാഗ്രഹിക്കുന്നതെന്തും കേള്‍ക്കാം അറിയാനാഗ്രഹക്കുന്നതെന്തും അറിയാം, ദൈവാനുഗ്രഹീതനാണ് നീ.
ഐലന്‍... നിന്റെ ഉമ്മച്ചി നിന്നോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. അവരുടെ ചേതനയറ്റ ശരീരവും പുണര്‍ന്ന് കടലാഴങ്ങളിലെവിടെയോ കാവല്‍ നില്‍ക്കുകയായിരിക്കണം കടലമ്മ. ജീവനറ്റ ഉടലുകള്‍ക്ക് പോലും സൗര്യം നഷ്ടപ്പെടുന്ന കമ്പോള ചരക്കുകള്‍ക്കിടയിലേക്ക് അവരെ വിട്ടു കൊടുക്കുന്നത് അതിനെ പേടിപ്പെടുത്തുന്നുണ്ടാവണം. നീ യുദ്ധത്തെ കുറിച്ച് ചോദിച്ചു നോക്ക് ഐലന്‍... നിന്റെ ഉമ്മച്ചിക്ക് ഒരു പാട് പറയാനുണ്ടാവും. അനുഭവത്തിന്റെ നേര്‍സാക്ഷ്യങ്ങളുടെ മുഖാമുഖം നിന്നു ആര്‍ജിച്ചെടുത്ത പച്ച സത്യങ്ങള്‍. സാമ്രാജത്യ മോഹങ്ങളുടെ അധിനിവേശങ്ങള്‍ തീര്‍ത്ത കെടാക്കെടുതികള്‍, ജനിക്കും മുമ്പേ കുഴിച്ചു മൂടപ്പെട്ട കുരുന്നുകള്‍, ശരീരത്തില്‍ നിന്നും അഴിച്ചുമാറ്റപ്പെട്ട അഭിമാന ബോധങ്ങള്‍, തകര്‍ന്നു നിലം പരിശായി പോയ വീടകങ്ങള്‍. ഐലന്‍... ഒരു ഫോട്ടോ ഗ്രാഫറുടെ ക്യാമറക്ക് മുന്നില്‍ ജീവിതത്തില്‍ കണ്ടു ശീലിച്ച തോക്കാണെന്ന് ധരിച്ച് ഇരു കൈകളും ഉയര്‍ത്തി നിന്ന നിഷ്‌കളങ്കയായ സിറിയന്‍ ബാലികയുടെ കണ്ണുകളില്‍ കണ്ട ഭീതിയായിരുന്നു എല്ലാം. വിശദീകരണങ്ങള്‍ക്കിട നല്‍കാത്ത എല്ലാം.
ഐലന്‍... അഭയം തേടിവന്ന നിന്നെ മരണം കാത്തു നില്‍ക്കുകയായിരുന്നു. തുര്‍ക്കിയിലെ സര്‍ഫ് തീരത്ത് മണലിനെയും ചുംബിച്ച് നീ കിടക്കുന്നത് കണ്ട് നെഞ്ച് കാളിയതിന്റെ ബാക്കി ഇപ്പോഴും അവിടെയിവിടെയായി അവശേഷിച്ചു കിടക്കുന്നുണ്ട്. നിന്റെ ഫോട്ടോ കണ്ട് ഞെട്ടിയത് യൂറോപ്പായിരുന്നു. അഭയാര്‍ത്ഥികള്‍ക്കു മേല്‍ ഭ്രഷ്ട് കല്‍പിച്ച് അതിര്‍ത്തികളില്‍ സുരക്ഷാ സൈനികരെയും മുള്‍വേലികളെയും പണിതു തീര്‍ത്തവന്മാരെല്ലാം ഞെട്ടിവിറച്ചു. ഞെട്ടാന്‍ തയ്യാറാവാതിരുന്നവരെ പോലും അത് ഞെട്ടിവിറപ്പിച്ചു. ഞെട്ടാതിരിക്കലിലെ അഭിമാന ബോധവും മാനുഷിക മൂല്യങ്ങളും വെച്ച് അളന്നു കുറിച്ച് ചിലര്‍ വീണ്ടും വീണ്ടും ഞെട്ടി.
നിന്റെ അഭയം തേടിയുള്ള യാത്ര ഒരു യുദ്ധം തന്നെയായിരുന്നു. ജയിക്കാനും അതിലേറെ തോല്‍ക്കാനും സാധ്യതയുള്ള യുദ്ധം. ആ യുദ്ധത്തിന്റെ നടുത്തളത്തിലേക്കായിരുന്നു നീ ഗാലിബിനെയും കൂട്ടി നടന്നടുത്തിരുന്നത്. യുദ്ധത്തില്‍ വിജയിച്ചവരേക്കാളും കൂടുതല്‍ പരാജയമറിഞ്ഞവരായിരുന്നു. വിശപ്പും ദാഹവും സഹിക്കാനാവാതെ ശ്വാസം മുട്ടി മരിച്ചവര്‍, നിന്നെ പോലെ കടലാഴങ്ങളിലെവിടെയോ മുങ്ങാം കുഴിയിട്ടവര്‍, അതിര്‍ത്തി സൈനികരുടെ തോക്കിന്‍ കുഴലുകള്‍ക്ക് ഇരയായവര്‍, അങ്ങനെ പരാജയപ്പെട്ടവരുടെ തസ്തികകള്‍ നീണ്ടു നീണ്ടു കിടക്കുന്നു. സിറിയയില്‍ കാണാത്ത സമാധാനവും ലക്ഷ്യം വെച്ച് നിന്റെ സഹോദരന്മാര്‍ നടത്തുന്ന ഈ പാലായനങ്ങള്‍ നിങ്ങളുടെ മനക്കരുത്തിന്റെ ആഴവും പരപ്പും അളന്നു തരുന്നുണ്ട്. പിറന്ന മണ്ണില്‍ പോരാട്ടങ്ങളും കൊലവിളികളും മാത്രം നിത്യക്കാഴ്ച്ചകളായി തീര്‍ന്നപ്പോള്‍ പോരാട്ടങ്ങളില്ലാത്ത സമാധാന ഭൂമിയെന്ന് സ്വയം പറയുന്ന യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങി. തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിലേല്‍പ്പിച്ച് ജീവിതത്തെ വെല്ലുവിളിച്ചുള്ള ഈ യാത്രകളുടെ ലക്ഷ്യങ്ങളില്‍ സമാധാനം മാത്രമായിരുന്നു കാംക്ഷിച്ചിരുന്നത്. ആ സമാധാന പ്രതീക്ഷകള്‍ക്കു മുമ്പിലാണ് അതിരുകളില്ലാതിരുന്ന യൂറോപ്പില്‍ പതിനാറടി ഉയരത്തില്‍ മുള്ളു വേലികള്‍ ഉയരാന്‍ തുടങ്ങിയത്. മനുഷ്യത്വത്തിന്റെ മരവിച്ച ജീനുകള്‍ ഒരു ജനതയുടെ സകല പ്രതീക്ഷകളെയും അട്ടിമറിക്കുന്ന ദാരുണ കാഴ്ച്ച. ഡേവിഡ് കാമറണും ജര്‍മനിയിലെ തീവ്രവലതു പക്ഷ പാര്‍ട്ടികളും ആ ജീനുകളുടെ മനുഷ്യക്കോലങ്ങളായിരുന്നു. ഐലന്‍, നീ ഒരു നിമിത്തമായിരുന്നു. സിറിയയിലും ലിബിയയിലും ഇറാഖിലും അഫ്ഗാനിലും അധിനിവേശ ശക്തികള്‍ അഴിഞ്ഞാടിയപ്പോള്‍ കണ്ണടച്ചും കൈമറന്നും പ്രോത്സാഹിപ്പിച്ച യൂറോപ്പ്യരുടെ മൂര്‍ദ്ധാവില്‍ തന്നെ കൊത്താന്‍ നിനക്കായിരിക്കുന്നു.  നീ കാരണം നിന്റെ സമൂഹത്തെ അവര്‍ക്ക് ഏറ്റെടുക്കോണ്ടി വന്നിരിക്കുന്നു. ചുവന്ന ടീ ഷര്‍ട്ടും കടും നീല ജീന്‍സും ഷൂവുമിട്ട് ശാന്തമായ തിരമാലകളുടെ തഴുകലേറ്റ് നീ കിടന്നത് യൂറോപ്പിന്റെ നെഞ്ചത്തായിരുന്നു.നിന്റെ ചിത്രം പ്രസിദ്ധീകരിച്ച 'ഇന്‍ഡിപെന്‍ഡെന്റെ്' 'വാചാലമായ വാക്കുകളാല്‍ അഭയാര്‍ത്ഥികളെക്കുറിച്ച് പറയുന്നിതിലൂടെ യാഥാര്‍ഥ്യം മറക്കാന്‍ എളുപ്പമാണ്. അതിനാല്‍ ഞങ്ങള്‍ ഈ ചിത്രം പ്രസിദ്ധീകരിക്കുന്നു' എന്ന് കുറിച്ചത് യാഥാര്‍ഥ്യത്തെ കുഴിച്ചു മൂടുന്നവരുടെ ശ്രമങ്ങള്‍ക്കു മേലുള്ള തീര്‍ത്താല്‍ തീരാത്ത അടിയായിരുന്നു. ആ വടി കൊണ്ട് തന്നെയായിരുന്നു ലോക മാധ്യമങ്ങള്‍ മുഴുവന്‍ യൂറോപ്പിനെ വീണ്ടും വീണ്ടും പ്രഹരിച്ചത.്
ഐലന്‍......... നിന്റെ പ്രവാചകനൊരു അഭയാര്‍ത്ഥിയായിരുന്നുവെന്ന് നിനക്കറിയുമോ....   ജനിച്ച മണ്ണില്‍ നിന്ന് നാടും വീടുമുപേക്ഷിച്ച് പ്രവാചകരും അനുയായികളും അഭയം തേടിയെത്തിയത് മദീനയിലായിരുന്നു. ചരിത്രത്തില്‍ പിന്നീട് അന്‍സാരികള്‍ അഥവാ സഹായിക്കുന്നവര്‍ എന്ന പേരില്‍ അറിയപ്പെട്ട അവര്‍ പ്രവാചകരെ ഇരു കൈകളും നീട്ടി ഹൃദ്യമായി സ്വീകരിച്ചു. തങ്ങള്‍ക്കുള്ളതിന്റെയെല്ലാം പാതി  അവര്‍ക്കു നല്‍കി. ലോകം ഇന്നേ വരേ കണ്ടിട്ടില്ലാത്ത അഭയാര്‍ത്ഥി ആതിഥേയത്തിന്റെ സുവര്‍ണ നിമിഷങ്ങളായിരുന്നു അത്.
   ഐലന്‍.......... ഇവിടെ നിന്റെ മതാനുയായികളായ ഒരു പാട് രാഷ്ട്രങ്ങളുണ്ട്, പാശ്ചാത്ത്യന്റെ കൈപിടിച്ചു അഭിമാനിക്കുന്ന ദുരഭിമാനികള്‍. അവര്‍ക്കൊന്നും നിന്നെയും നിന്റെ സഹോദരങ്ങളെയും വേണ്ട. അവര്‍ക്കുമറിയും നിന്റെ പ്രവാചകന്റെയും അന്‍സാരികളുടെയും മുഹാജിറുകളുടെയും ചരിത്രങ്ങള്‍.... എന്നാല്‍ അവര്‍ക്കരിയാത്ത ചരിത്രം നിന്റേതാണ്.... നിന്റെ ചിത്രത്തിനു മുന്നില്‍ അവര്‍ കണ്ണടച്ചിരിക്കുകയാണ്....
 ഐലന്‍, മാപ്പ്...... മാപ്പ്......
   നിന്റെ കുഞ്ഞിണ്ണുകളില്‍ കാണുന്ന ഭയത്തിന്റെ നിഴലിന്.....
   നിന്റെ ചിത്രത്തെ രണ്ടു ദിവസം കൊണ്ട് മറക്കാന്‍ ശ്രമിക്കുന്ന ലോകത്ത് ജീവിക്കുന്നതിന്.....
  പിന്നെ നീ സൃഷ്ടിച്ച സ്‌നേഹത്തിന്റെ പറുദീസയില്‍ വിരുന്നുകാരനായി
   എത്താന്‍ കഴിയാത്തതിന്.........                          ഐലന്‍......
                                                    കാത്തിരിക്കുന്നുവോ സ്വര്‍ഗത്തില്‍
കൗസറിന്‍ കോപ്പയും കയ്യിലേന്തി
                                                               

വെളിച്ചം പരത്തുന്ന ഓഫ് കാമ്പസുകള്‍

        ദുരിതങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞ ദുരന്ത ഭൂമിയാണ് ഉത്തരേന്ത്യ. വാക്കുകളിലൂടെയും വരികളിലൂടെയും കേട്ടറിഞ്ഞതിനേക്കാള്‍ ഭയാനകമാ...