ദുരിതങ്ങള്‍ കൊണ്ട് തകര്‍ന്നടിഞ്ഞ ദുരന്ത ഭൂമിയാണ് ഉത്തരേന്ത്യ. വാക്കുകളിലൂടെയും വരികളിലൂടെയും കേട്ടറിഞ്ഞതിനേക്കാള്‍ ഭയാനകമാണ് ഉത്തരേന്ത്യയിലെ മുസല്‍മാന്റെ ജീവിതം. ഒരു കാലത്ത് ജീവിത സുഖങ്ങളിലൂടെയും അധികാര പ്രൗഢിയിലൂടെയും ബംഗാളിന്റെ ചരിത്ര ഭൂമിയില്‍ ഇന്ന് പിന്‍തലമുറക്കാര്‍ ദുരിതങ്ങളുടെ ആഴക്കയത്തിലാണ് നിലകൊള്ളുന്നത്. ജീവിത ലക്ഷ്യവും സ്വത്വ ബോധവും അന്യമായ നിരക്ഷരരായ ഒരു സമുദായത്തിന്റെ പരിതാവസ്ഥ അത്യധികം ഭീതിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
1955ലെ കാകാകലേക്കര്‍ കമ്മീഷന്‍, 1980ലെ ബി.പി മണ്ഡല്‍ കമ്മീഷന്‍, ഒടുവില്‍ 2006ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനുകളെല്ലാം മുസ് ലികളുടെ പരിതസ്ത്ഥി പട്ടികജാതി വര്‍ഗക്കാരെക്കാള്‍ പിന്നിലാണെന്ന് എടുത്തുകാണിക്കുന്നു.ടാറിട്ട റോഡുകള്‍ കഴിഞ്ഞ്‌ചെമ്മണ് പാതയിലേക്ക് തിരിയുന്നിടത്താവും മുസ്‌ലിം ഗല്ലികള്‍ ആരംഭിക്കുന്നത്. പച്ചപ്പുല്ല് വിരിച്ച് നില്‍ക്കുന്ന പാടവരമ്പുകള്‍ക്കിടയില്‍ ഓലപ്പുര കെട്ടി വിഷന്നു തളര്‍ന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ ദയനീയതയോടെ നോക്കുന്ന അമ്മമാരും, ആഢംബരത്തില്‍ മുഴുകിയ സമ്പന്നരെയും വഹിച്ച് കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ സൈക്ക്ിള്‍ റിക്ഷയുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ദാരിദ്രത്തോട് പൊരുതുന്ന മുസ്‌ലിം സഹോദരങ്ങളും കണ്ണീരലിയിക്കുന്ന കാഴ്ചയാണ്.
ദുരിതങ്ങളും പട്ടിണിയും വഴിമുടക്കിയ ജീവിതത്തിനു മേല്‍ കരിങ്കൊടിപോലെ അജ്ഞതയുടെ കരിനിഴല്‍ വീണുകിടക്കുന്നു. പൈതൃകവും സ്വത്വ ബോധവും അന്യമായി കൂരാകൂരിരുട്ടില്‍ തപ്പിതടയുന്ന അനേകം മുസ്‌ലിം ജീവിതങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിയുന്ന തിരിവെട്ടവുമായി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി എത്തുന്നത്.
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അന്യമായ തകര്‍ന്നടിഞ്ഞ സാമൂഹിക അവസ്ഥയില്‍ നിന്ന് മതഭൗതിക സമന്വയ വിദ്യാസത്തിലൂടെ വലിയൊരു വൈജ്ഞാനിക വിപ്ലവമാണ് ദാറുല്‍ഹുദാ ലക്ഷീകരിക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും മറ്റുവിവിധ സ്ഥലങ്ങളിലും ആസാമില്‍ ബോഡോ കലാപത്തിലൂടെയും മറ്റും നിരന്തരം മുസ്‌ലിം വിരുദ്ധാക്രമണത്തിനും ക്രൂരമായ പീഢനങ്ങള്‍ക്കും ഇരയായ ഇവരുടെ ദയനീയതയാര്‍ന്ന ചിത്രങ്ങള്‍ നമ്മുടെ മനസാക്ഷിയെ പിടിച്ചുലക്കുന്നു. പാവങ്ങള്‍.....എന്ന് നാമേറെ പരിതപിച്ച ഇവരുടെ മുമ്പിലേക്കാണ് പ്രതീക്ഷയുടെ കിരണമായി ദാറുല്‍ഹുദാ ഉദിച്ചുവരുന്നത്. നിരക്ഷരരായ ഇവരുടെ മതസാമൂഹികരാഷ്ട്രീയ മേഖലകളില്‍ സക്രിയമായ ഇടപെടലുകളിലൂടെ പ്രബുദ്ധരാക്കുവാന്‍ വേണ്ടി ദാറുല്‍ഹുദായുടെ കീഴില്‍ ആരംഭിച്ച 'നാഷണല്‍ പ്രൊജക്ടിന്റെ' പ്രഥമ സ്ഥാപനം സീമാന്ദ്രയിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കന്നൂരിലാണ് സ്ഥിതിചെയ്യുന്നത്. 2009ല്‍ സ്ഥാപിതമായ മുബൈ കേന്ദ്രീകരിച്ച് മറ്റൊരു സ്ഥാപനവും തുടങ്ങി.
പശ്ചിമ ബംഗാളിലെ ബീര്‍ബൂം ജില്ലയിലെ പ്രദേശത്ത് 2012ലാണ് ദാറുല്‍ഹുദായുടെ ചരിത്ര ദൗത്യത്തിന് ആരംഭം കുറിക്കുന്നത്. തലസ്ഥാനമായ കല്‍ക്കത്തയില്‍ നിന്നും 250 കിലോമീറ്ററുകള്‍ക്കപ്പുറമാണിത്. ഇപ്പോള്‍ 7ാം ക്ലാസ് വരെയായി ഇരുന്നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഈ സ്ഥാപനം ഇവിടെ തുടങ്ങിയത് മുതല്‍ സമീപ പ്രദേശങ്ങളിലെല്ലാം ദീനീ ചൈതന്യം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. കോളേജ് കേന്ദ്രീകരിച്ചുകൊണ്ട് തന്നെ അനേകം ദീനീ പ്രബോധനപരിപാടികള്‍ കടന്നുവരുന്നു.
നാല്‍പത് ശതമാനത്തിലധികം മുസ്‌ലിംകളുള്ള ആസാമിലാണ് മറ്റൊരു ഓഫ് കാമ്പസ് സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരിയായ ഗുഹാവത്തിയ്ില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ബാര്‍പേട്ട ജില്ലയിലെ ബൈശയിലാണിത്. 2014ല്‍ സമാരംഭം കുറിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ നിലവില്‍ മൂന്നു ക്ലാസ് വരെയായി ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്നു. കോളേജിന് സമീപത്തായി ദാറുല്‍ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന 'ഹാദിയയുടെ' കീഴില്‍ വിവിധ നാടുകളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നിരവധി മക്തബുകളും നടന്നുവരുന്നു. കേരളത്തിലേതു പോലെ ഇളം പ്രായത്തില്‍ തന്നെ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ പിഞ്ചു മക്കള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. റമളാനിലും റബീഉല്‍ അവ്വല്‍ മാസത്തിലും ദീനീ ചൈതന്യം നിറഞ്ഞു നില്‍കുന്ന നിരവധി പരിപാടികള്‍ കോളേജിന് കീഴിലായി നടന്നുവരുന്നുണ്ട്.
കാലങ്ങളായി അജ്ഞതയുടെ കൂരിരുട്ടില്‍ തപ്പിതടഞ്ഞിരുന്നവര്‍ ദിവ്യ വെളിച്ചത്തിന്റെ പ്രകാശം കണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയാണിവര്‍. ആഞ്ഞു വലിക്കുന്ന റിക്ഷ വണ്ടികളില്‍ ജീവിതം കഴിച്ചുകൂട്ടിയ കുഗ്രാമങ്ങളിലെ അനേകം മുസ്‌ലിം ജന്മങ്ങള്‍ വിദ്യയുടെ തീരത്തേക്ക് നിന്തിയടുക്കുന്നു. അജ്ഞതയുടെ ഇരുളടഞ്ഞ വഴിയില്‍ വഴിമുട്ടിനിന്നവര്‍ക്ക് അറിവിന്റെ പുതുപന്ഥാവിലേക്ക് കൈപിടിച്ച് നടത്തുകയാണ് കാതങ്ങള്‍ക്കിപ്പുറത്ത് ദാറുല്‍ഹുദായില്‍ നിന്നും പഠിച്ചിറങ്ങിയ സന്തതികള്‍. ഈ മഹത്തായ സ്ഥാപനത്തിലെ യശശരീരരായ രാജശില്‍പികളും നേതാക്കളും സ്വപ്‌നം കണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് ഇത്തരം സ്ഥുത്യര്‍ഹമായ സംരംഭങ്ങളിലൂടെ നടന്നടുക്കുകയാണ് ദാറുല്‍ഹുദാ. ഇതിനെല്ലാം നേതൃത്വം നല്‍കുന്നവര്‍ക്കും സഹായ സഹകരണങ്ങള്‍ ചെയ്യുന്നവര്‍ക്കും നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.....
കേരളീയ മുസ്‌ലിം വിദ്യഭ്യാസത്തിന്റെ ഭാവിയെ കുറിച്ച് വലിയ കണക്കുകൂട്ടലുകള്‍ നടത്തിയ മൂന്നു സുഹൃത്തുക്കളുണ്ടായിരുന്നു.... ചെമ്മാട്ടുക്കാരനായ ഡോ. യു. ബാപ്പുട്ടി ഹാജി, പുതുപ്പറമ്പ് നിവാസി സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ചേറൂരിലെ എം.എം ബഷീര്‍ മുസ്‌ലിയാര്‍. പ്രബോധനദൗത്യവുമായി ഉത്തരേന്ത്യയിലേക്ക് വണ്ടി കയറിയ അവര്‍ പച്ച തൊപ്പിയും രണ്ടാം ഖലീഫയുടെ പേരുമുള്ള മുസ്‌ലിം യുവാവിനെ കണ്ട് പലതും മനസ്സില്‍ കണക്കുകൂട്ടി. ഏറെ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു അവര്‍ ചോദിച്ചത്... 'ഫാതിഹ അറിയുമോ?'... മറുപടി അവരെ തീര്‍ത്തും അത്ഭുതപ്പെടുത്തി. ഇല്ലത്രെ... തിരിച്ചുള്ള യാത്രയില്‍ മതവും ഭൗതികവും ഭാഷയും അറിയുന്ന ഒരു പണ്ഡിത സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചായിരുന്നു മൂവരും ചിന്തിച്ചിരുന്നത്.
രണ്ടാള്‍ താഴ്ച്ചയുള്ള മാനീപാടത്തെ തരിശുഭൂമിയെ കൃഷിയിറക്കിയാല്‍ നല്ല വിള കിട്ടുമെന്ന് മനസ്സില്‍ കണ്ടായിരുന്നു ഹാജിയാര്‍ ദാറുല്‍ ഹുദാ എന്ന മത ഭൗതിക സമന്വയ വിദ്യഭ്യാസ പദ്ധതിക്ക് തുടക്കമിട്ടത്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിദ്യഭ്യാസരീതികളില്‍ നിന്നെല്ലാം വ്യതസ്തമായി 12 വര്‍ഷത്തിനുള്ളില്‍ ഒരേ സമയം കിതാബുകളും അറബിയും ഇംഗ്ലീഷും ഉറുദുവും കണക്കും ശാസ്ത്രവും തുടങ്ങി എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു പണ്ഡിത വിഭാഗം എന്നതായിരുന്നു ദാറുല്‍ ഹുദായുടെ ലക്ഷ്യം. കേരളത്തിലെ പാരമ്പര്യ ദര്‍സ് രീതികളില്‍ നിന്ന് തീര്‍ത്തും വ്യതസ്തമായ ഒരു വിദ്യഭ്യാസ രീതിയായിരുന്നു ദാറുല്‍ ഹുദ മുന്നോട്ട് വെച്ചത്. 1986 ജൂണ്‍ 25ന് പഠനമാരംഭിച്ചത് മുതല്‍ ഓരോ വര്‍ഷവും ദാറുല്‍ ഹുദ ഉന്നതികളില്‍ നിന്ന് ഉന്നതികളിലേക്ക് കുതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
ഹാജിയാരും സി.എച്ച് ഉസ്താദും എം.എം ബഷീര്‍ ഉസ്താദും സ്വപ്‌നം കണ്ട ആ വഴികളിലേക്ക് ഇന്ന് ദാറുല്‍ ഹുദ നടന്നടുക്കുകയാണ്. വൈജ്ഞാനിക പ്രസരണത്തിലും പ്രബോധന രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്ന ഔദ്യോഗിക സംഘടനയായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്റ്റിവിറ്റീസ്(ഹാദിയ) മാറിക്കഴിഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ അസ്തിത്വ സംരക്ഷണവും പുരോഗതിയും ലക്ഷ്യമിട്ടുള്ള ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്(സി.എസ്.ഇ), കേരളേതര സംസ്ഥാനങ്ങളില്‍ പരിവര്‍ത്തനത്തിന്റെ മാറ്റൊലി സൃഷ്ടിച്ച മുന്നൂറ്റി അമ്പതോളം മക്തബുകള്‍, അധ്യാപക പരിശീലനങ്ങള്‍, മീഡിയ സ്‌കൂള്‍, ആദര്‍ശ പ@ന കോഴ്‌സ് തുടങ്ങി കേരളത്തിനകത്തും പുറത്തുമായി അനവധി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഹാദിയ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഹാദിയ മക്തബ്
പ്രായപൂര്‍ത്തിയാകും മുമ്പ് ഓരോ മുസ്‌ലിമും അടിസ്ഥാന മതവിദ്യഭ്യാസം നേടണമെന്ന് ലക്ഷ്യമിടുന്ന ഹാദിയ നാഷണല്‍ എജുക്കേഷണല്‍ കൗണ്‍സിലിനു കീഴില്‍ 11890 വിദ്യാര്‍ത്ഥികളും 348 അധ്യാപകരുമടങ്ങുന്ന 323 മദ്രസകള്‍ നടന്നു വരുന്നു. കേവലം സ്വാതന്ത്രത്തിന്റെ സുരക്ഷിത വലയത്തില്‍ നായകനില്ലാത്തെ നൗകയുടെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ സ്വത്വബോധമുള്ളവരാക്കുകയും സ്വപ്‌നം കാണാന്‍ പ@ിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് മക്തബുകളുടെ പ്രത്യേകത. 5 മുതല്‍ 15 വയസ്സിനുള്ളില്‍ മുസ്‌ലിമായി ജീവിക്കാന്‍ വേണ്ട അറിവുകള്‍ പരിമിതായ ഇവിടങ്ങളില്‍ ഖുര്‍ആന്‍ നോക്കി ഓതാന്‍ മാത്രം പ@ിപ്പിക്കുന്ന രീതി മാത്രമാണ് നിലവിലുള്ളത്. 2012ല്‍ ആന്ദ്രയിലെ ചിറ്റൂരില്‍ സ്ഥിതി ചെയ്യുന്ന പുങ്കന്നൂരിലെ ദാറുല്‍ ഹുദാ സെന്റര്‍ മന്‍ഹജ് കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതി കര്‍ണാടക, തമില്‍നാട്, അസം, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, കശ്മീര്‍ തുടങ്ങിയ ഒട്ടവനവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പാ@പുസ്തകങ്ങള്‍, ക്ലാസ് മുറി, അധ്യാപകര്‍ എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്കൊപ്പം അധ്യാപക വിദ്യാര്‍ത്ഥി മനസ്സുകളെ തൊട്ടുണര്‍ത്തും വിധമുള്ള സര്‍ഗ്ഗമേളകളും അധ്യാപക പരിശീലനങ്ങളും ഇവടങ്ങളിള്‍ നടന്നു വരുന്നു.
സി.എസ്.ഇ
ഉത്തരേന്ത്യയില്‍ വിദ്യഭ്യാസ കൈമാറ്റത്തിലൂടെ സാമൂഹിക ഉന്നമനത്തിന് തുടക്കം കുറിച്ച ഹാദിയയുടെ പദ്ധതികള്‍ക്ക് ബൗദ്ധികവും പ്രായോഗികവുമായ പശ്ചാതലമൊരുക്കുകയാണ് ഹാദിയ സെന്റര്‍ സോഷ്യല്‍ എക്‌സലന്‍സ്(സി.എസ്.ഇ) ചെയ്യുന്നത്. കേരളീയ മത ന്യൂനപക്ഷങ്ങള്‍ നേടിയ അസ്ഥിത്വ ബോധം, ധാര്‍മികാഭിമുഖ്യം എന്നിവ സംരക്ഷിക്കുക, പുതുതലമുറയെ വരും കാലത്തിന് വേണ്ടി മിനുക്കി എടുക്കുക, കേരളീയ മാതൃകയില്‍ മത രാഷ്ട്രീയ പ്രബുദ്ധതയിലൂടെ വടക്കേ ഇന്ത്യയില്‍ പുത്തനുണര്‍വ്വിന് ശ്രമിക്കുക, ന്യൂനപക്ഷങ്ങളെ രാജ്യപക്ഷത്ത് ഉറപ്പിച്ച് നിറുത്തുക എന്നിവയാണ് സി.എസ്.ഇ മുന്നോട്ട് വക്കുന്ന ദൗത്യങ്ങള്‍.
സി.എസ്.ഇക്ക് കീഴിലായി ദാറുല്‍ ഹിക്മ, മീഡിയ ലൈന്‍, ബുക് പ്ലസ്, ഇന്‍സ്റ്റിറ്റൂഷണല്‍ എമ്പവര്‍മെന്റ, റിസോര്‍സ് ഹബ്, സോഷ്യോ സൈക്കോ ക്ലിനിക്ക് എന്നിങ്ങനെ ആറു വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഴ്ച്ചതോറും ഖതീബുമാരെ ഉദ്ധേശിച്ചുള്ള ഖുതുബ നോട്ട്‌സ്, കേരളീയ സ്ത്രീകളുടെ മതവിദ്യഭ്യാസ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വുമണ്‍ ദര്‍സ്സ്, ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും കോര്‍പറേറ്റവല്‍കരിക്കപെടുകയും ചെയ്ത മാധ്യമ രംഗത്തേക്ക് ലക്ഷ്യബോധമുള്ള ജേര്‍ണലിസ്റ്റുകളെ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയുള്ള മീഡിയ സ്‌കൂള്‍, ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങിവയിലൂടെ ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ ഉള്ളൂണര്‍ന്ന ശോഭനമായ ഭൂതകാലങ്ങള്‍ തിരിച്ചു കൊണ്ട് വരികയാണ് ഹാദിയ ചെയ്യുന്നത്.
പൂര്‍വ്വ സൂരികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കൃതമാവുകയാണ് ഹാദിയയിലൂടെ....നേരിട്ട് നോക്കിക്കാണാല്‍ അവരിലെങ്കിലും, ഇലാഹിന്റെ സവിധത്തിലിരുന്ന് അവരനുഭവിക്കുന്നുണ്ടാവുമിതെല്ലാം..... നിറഞ്ഞ മനസ്സോടെ പ്രവാചകന്റെ നാമം പോലും അറിയാതിരുന്ന ഉത്തരേന്ത്യക്കാര്‍ക്കിടയിലിന്ന് ഉര്‍ദ്ദുവും അറബിയും അഖ്‌ലാക്കും ഹനഫീ ഫിഖ്ഹും അറിയുന്ന ഒരു തലമുറ ഉയര്‍ന്ന് വരികയാണ്... ദാറുല്‍ ഹുദായും ഹാദിയയും അതിനെന്നുമൊരു നിമിത്തമായി വര്‍ത്തിക്കുന്നു. നദീ തീരങ്ങളിലാണ് സംസ്‌കാരങ്ങള്‍ പിറവിയെടുക്കാറ്... കടലുണ്ടിയുടെ തീരത്ത് പിറവിയെടുത്ത ഒരു വിദ്യഭ്യാസ സംരംഭം ഒരു സംസ്‌കാരമായി മാറുന്നത് നമുക്ക് കാത്തിരിക്കാം... അതിന്റെ വ്യാപനത്തിനായി... കേരളത്തില്‍ നിന്നാരംഭിച്ച് ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ച് ലോകത്തെ തന്നെ ഇസ്‌ലാമികവത്കരിക്കുന്ന ഒരു വലിയ സംസകാരത്തിന്റെ വളര്‍ച്ചക്കായ്...നമുക്ക് നോക്കാം പ്രതീക്ഷയുടെ നിറക്കണ്ണുകളോടെ... ഉത്തരേന്ത്യയിലെ മാറ്റത്തിന്റെ പ്രതിധ്വനികളെ...