മുഹമ്മദ് സ്വഫ്‌വാന്‍ പാലത്തിങ്ങല്‍
ഭാരതത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് രാജ്യത്തിന്റെ ഗതിവ്യവസ്ഥികള്‍ നീങ്ങികൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയ വിമര്‍ശനം വാക്കുകളിലൊതുക്കിനിര്‍ത്തി സുഖസുന്ദരമായ മുന്നേറ്റത്തിന് വര്‍ഗ്ഗീയതയെത്തന്നെ കൂട്ടുപിടിക്കുന്നവരുടെ ആദിക്യമാണ് നിലവില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. സ്വഭീഷ്ടചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഇവര്‍ ഇന്ത്യയിലെ അധസ്ഥിതര്‍ക്കെന്നും ഭീഷണിയാണ്. ദിനംപ്രതിയത് വര്‍ധിച്ചുവരികയും ചെയ്യുന്നു. രാജ്യത്തിന്റെ പൈതൃക മാതൃകക്ക് വിള്ളലുണ്ടാക്കി കടന്നുപോകുന്ന ഇത്തരമാളുകള്‍ക്ക് ചരിത്ര പാരമ്പര്യം നഷ്ടപെട്ടുപോയിരിക്കുന്നു. ആള്‍ബലം കൊണ്ടോ സ്ഥാനമാനങ്ങള്‍ കൊണ്ടോ അവരെ പുറംചാടിക്കാന്‍ സാധ്യമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനഭ്രഷ്ടനായ ഉപരാഷ്ട്രപതി തന്നെ അതിനുത്തമോദാഹരണം.
പരിഹാരങ്ങള്‍ ഫലിക്കപ്പെടണമെങ്കില്‍ അത്യദികം പ്രധാനം പ്രശ്‌നത്തെ പഠിക്കുക എന്നതാണ്. ഹിന്ദുത്വ അജണ്ടയില്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുക എന്നത് പ്രധാനലക്ഷ്യമാണ്. അതിനവര്‍ കഴിയുന്ന വിധം ശ്രമിക്കുന്നതോടൊപ്പം പിന്നോക്ക ജാതിക്കാരെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ദലിതരെന്ന അവര്‍ ഹിന്ദു സംസ്‌കാരവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ. പക്ഷെ സാധാരണ മുസ്‌ലിംകളെപ്പോലെ അവരും ആക്രമിക്കപ്പെടുന്നു. മുസ്‌ലിംകളെ ഉന്നം വെക്കാനുള്ള മാര്‍ഗ്ഗം മാത്രമായിട്ടാണവര്‍ ദലിതര്‍ കാണപ്പെടുന്നത്. കാരണം, സനാതനമായി ജാതി വ്യവസ്ഥാ ശ്രേണി ഇവിടെ സുസ്ഥിരമാവണമെങ്കില്‍ അവര്‍ണനും സവര്‍ണനും ആവശ്യമാണ്. ഇവരുടെ സാന്നിധ്യമാണ് മേല്‍ജാതിക്കാരുടെ വിശ്വാസ നടപടിക്രമങ്ങള്‍ തുടര്‍ത്തി കൊണ്ട് പോകാന്‍ അവരെ സഹായിക്കുന്നത്.
ദലിതരുടെ അഭിവൃദ്ധി എന്നുള്ളത് ഹിന്ദുമേല്‍കോയ്മ നടിക്കുന്നവര്‍ക്കെന്നും കണ്ണുകടിയാണ്. അവര്‍ക്ക് മീതെ താണവര്‍ നിലകൊള്ളുന്നത് അവര്‍ ഉള്‍കൊള്ളാന്‍ വരെ സാധിക്കാത്തതാണ്. ദീര്‍ഘകാല പൈതൃക വിശ്വാസം നഷ്ടപ്പെടുമോയെന്നവര്‍ ഭയപ്പെടുന്നു. ദലിതര്‍ക്ക് ഇതിനെല്ലാം ഊര്‍ജ്ജം പകരുന്നത് സാധാരണ മുസ്‌ലിംകളോടൊത്തുള്ള സഹകരണ സമ്പര്‍ക്കവും ഐക്യമുന്നേറ്റവുമാണെന്നതും മുസ്‌ലിംകളോടുള്ള വിദ്വേഷത്തിനും വഴിവെക്കുന്നു. ഈ ഐക്യം തങ്ങളെ ദുര്‍ബലമാക്കുമെന്ന് ദീര്‍ഘവീക്ഷണ ബുദ്ധിയുള്ള ഹിന്ദുത്വവാദികള്‍ ഒരു വിഭാഗത്തെ പ്രീണിപ്പെടുത്തി ദലിദ് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതസൃഷ്ടിക്കാന്‍ തിരിച്ചു വിടുന്നു എന്നതാണ് വാസ്തവം.
1992 ലെ ബാബരി ധ്വംസനവും നിലവിലെ ഗോ സുരക്ഷയും അതിനായവര്‍ മെനഞ്ഞെടുത്ത കൃത്തിമ വേദികള്‍മാത്രമാകുന്നു.
മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസവും ജീവിത സൗക്യവും കണ്ണില്‍കടിയായവര്‍ക്കെതിരെ തിരിച്ചടിക്കുക നാം വിശ്വാസികളുടെ ബാധ്യതയാണ്. അതിന് പൂര്‍വ്വീകരെ നമുക്ക് മാതൃകയാക്കേണ്ടതാണ്. ഏകോദരസഹോദരങ്ങളാവുക എന്ന തന്ത്രം ദലിത് മുസ്‌ലിംകള്‍ക്കിടയില്‍ പ്രോത്സാഹിപ്പിച്ച് ശത്രുക്കളെ നേരിട്ടവരായിരുന്നു മഹാനായ സയ്യിദ് അലവി മൗലദ്ദവീല, മമ്പുറം തങ്ങള്‍. മഹാന്റെ ജീവിതചരിത്രവും സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളുടെ കഥകളും നമുക്കേറെ ബോധ്യപ്പെട്ടവയാണ്. സമുന്നയകല വളര്‍ന്നു വരുന്ന ഈ മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകിയ ബ്രിട്ടീഷുകാര്‍ക്കെതിരെ തന്നെ ദലിത്-മുസ്ലിം ഐക്യം കൂട്ടുപിടിച്ച് പൊരുതിയെന്നതിലുപരി സ്വവര്‍ഗത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അധസ്ഥിത വിഭാഗക്കാര്‍ക്ക് സമൂഹത്തില്‍ നിലനില്‍പ്പിന് സഹായകമായി. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാനവറുകള്‍ തുല്ല്യതയില്ലാതെ പ്രവര്‍ത്തിച്ചു.
ഇന്നു നാം കാണുന്ന നാനാ വിഭാഗ ജാതിക്കാര്‍ മമ്പുറത്തെ ദര്‍ഗ ശരീഫ് സന്ദര്‍ശിക്കുന്നത് തങ്ങളവറുകള്‍ കാണിച്ചിരുന്ന സഹിഷ്ണതയുടെ തെളിവാണ്. തിരൂരങ്ങാടി ഭാഗത്ത് കളിയാട്ടമുക്കിലെ കോഴിക്കളിയാട്ടത്തിന് തങ്ങളുമായി അഭേധ്യ ബന്ധമുണ്ട്. മേല്‍ ജാതിക്കാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഭക്തയായ ഒരു സ്ത്രീ മമ്പുറം തങ്ങളോട് പരാതിബോധിപ്പിച്ചതടിസ്ഥാനത്തിലാണ് കളിയാട്ടമുക്കില്‍ കാവുണ്ടാക്കി ധ്യാനിച്ച് തപസ്സിരിക്കാന്‍ ആ സ്ത്രീക്ക് തങ്ങള്‍ സൗകര്യം ചെയ്തുകൊടുത്തത്. മുസ്‌ലിംകളുടെ പ്രത്യേക ആരാധന ദിനമായ വെള്ളിയാഴ്ച തിരഞ്ഞെടുക്കുന്നതിലും തങ്ങള്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. പ്രസ്തുത ദിവസത്തില്‍ ഇവരുടെ അനുയായികള്‍ ഉത്സവയാത്ര തുടങ്ങുന്നത്. നിലവിലും മമ്പുറം തങ്ങളുടെ ചാരത്തു നിന്നു തന്നെയാണെന്നത് ഏറെ കൗതുകകരമാണ്.
മുസ്‌ലിംകളായ അനുയായികള്‍ക്ക് തന്റെ അവകാശങ്ങള്‍ ജന്മശത്രുക്കളായ ബ്രിട്ടീഷുക്കാരില്‍ നിന്ന് നേടി കൊടുക്കാന്‍ നിരന്തരം ശ്രമിച്ച മമ്പുറം തങ്ങള്‍ ഹൈന്ദവ വിഭാഗത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് അവരര്‍ഹിക്കുന്ന അവകാശങ്ങള്‍ വകവെച്ച് കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ദലിതര്‍ എന്ന അതസ്ഥിത വര്‍ഗ്ഗം ഇന്ന് കാണുന്ന നേട്ടങ്ങള്‍ അനുഭവിക്കാന്‍ നിമിത്തമായത് തങ്ങളിലൂടെയായിരിക്കാം. അക്കാലത്ത് വിവിധ കക്ഷിവഴക്കുകള്‍ക്ക് പരിഹാരം തേടാന്‍ മമ്പുറത്തേക്ക് ജനങ്ങള്‍ വന്നിരുന്നു എന്നത് ചരിത്രസത്യമാണ്.
മതവിശ്വാസകാര്യങ്ങളില്‍ അനുയായികള്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ അനിസ്‌ലാമികം കടന്നുകൂടാത്ത രീതിയില്‍ അമുസ്‌ലിംകളോടും അല്ലാത്തവരോടും തങ്ങള്‍ സഹകരണ മനോഭാവം പുലര്‍ത്തി. മുസ്‌ലിംകളുടെ ഭാവി സുരക്ഷിതത്ത്വമാണ് മമ്പുറം തങ്ങള്‍ ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. ഈയൊരു ദൗത്യം മുന്നില്‍ കണ്ടിരുന്നുവെങ്കലും പൊതുശത്രുക്കളായ ഇംഗ്ലീഷുകാരോട് സമരം ചെയ്ത് ജന്മനാട്ടില്‍ അര്‍ഹിച്ച നീതി അവകാശപ്പെട്ടവര്‍ക്ക് നേടി കൊടുക്കാനാണ് സയ്യിദ് അലവി തങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശക്തി മത്തായ ഐക്യം സൃഷ്ടിച്ചതിലൂടെ പ്രഥമമായി ലക്ഷ്യമിട്ടിരുന്നത്. സമാധാനമായ അന്തരീക്ഷം സമൂഹത്തില്‍ നിലനിര്‍ത്താന്‍ ഈ മുന്നേറ്റമവരെ സഹായിച്ചു.
മലബാറിലെ ജന്മികള്‍ കുടിയാന്മാര്‍ക്കെതിരായി നടത്തിയിരുന്ന ക്രൂരതകളെ അപലപിക്കുകയും അവര്‍ക്കതിന് കുടപിടിക്കുകയും ചെയ്യുന്ന ബ്രിട്ടീഷുക്കാര്‍ക്കെതിരില്‍ ഭേദമന്യേ എല്ലാവരോടും ഒന്നിച്ച് നേരിടാന്‍ ആഹ്വാനം ചെയ്തു തങ്ങള്‍. വെള്ളക്കാരുടെ സുസ്ഥിരതക്കും ദീര്‍ഘകാല വാഴ്ച്ചക്കും അവര്‍ കണ്ട കുറുക്കു വഴി ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍, മതങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് പരസ്പരം കലഹിക്കുന്ന പാവപ്പെട്ടവരുടെ മേല്‍ ഭരണചെങ്കോല്‍ നാട്ടാനമുള്ള അവരുടെ ശ്രമത്തെ ഇല്ലായ്മ ചെയ്യുകയായിരുന്നു തങ്ങളുടെ പ്രവര്‍ത്തന ഫലം.
പ്രസ്താവ്യ പ്രശ്‌നകലുശിതമായ സാഹചര്യമാണ് നിലവിലുള്ളത്. ബ്രിട്ടീഷുക്കാരുടെ തന്ത്രപൂര്‍ണ്ണമായ ഭരണത്തിന്റെ പരിണതിയാണ് ചിലരില്‍ തലപ്പൊക്കുന്നത്. അത് വളരെയധികം നാശം വിതക്കാന്‍ അധിക താമസം വേണ്ടി വരില്ല. ആയതിനാല്‍ സ്വശരരീരത്തെ നിയന്ത്രിച്ച് രാജ്യത്തിന്റെയും മനുഷ്യരക്തത്തിന്റെയും നിലനില്‍പ്പിന് അതൊരിക്കലും ആഗ്രഹിക്കാത്തവര്‍ക്കെതിരില്‍ ഒറ്റകെട്ടായി നിലകൊള്ളണം, പൂര്‍വ്വികരുടെ മാതൃകയില്‍. ബുദ്ധിയുടെ പരാഗണ സഹായകമായി കരുക്കള്‍ നീക്കുന്നതാണ് സ്വന്തത്തെ നിയന്തിക്കുന്നതിനേക്കാള്‍ ഉത്തമം.
സംഘപരിവാര്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ഭരണകൂടത്തിന്റെ പ്രകോപനങ്ങള്‍ക്ക് വഴങ്ങാതിരിക്കുക. ബുദ്ധിയേക്കാള്‍ വികാരത്തിന് പ്രാധാന്യം നല്‍കാതിരിക്കുക. മനുഷ്യരാശിയുടെ രക്ഷ ആഗ്രഹിക്കാത്ത ഇക്കൂട്ടരുടെ പുഞ്ചിരിയില്‍ വീണുപോയാല്‍ നമ്മുടെ മതങ്ങളുടെയും അതിന്റെ മഹിമമായ ചലന-അടക്കങ്ങളുടെയും നിര്‍മാര്‍ജ്ജനത്തിന് കാരണമാകുമെന്ന് നാം ഭയപ്പെടേണ്ടതാണ്.
ഇത്തരത്തിലുള്ള നടപടി ക്രമങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പണ്ടു മുതലേ ഉള്ളതാണ്. തനിക്കുള്ള സ്വീകാര്യത മുതലെടുത്ത് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ തടഞ്ഞുവെക്കുന്നവര്‍ക്കെതിരില്‍ ശബ്ദിച്ചവരായിരുന്നു നബി സ്വ തങ്ങളും അവിടുത്തെ അനുയായികളും. ഇസ്‌ലാമിന്റെ കഠിന ശത്രു അബൂജഹലിന്റെ വീട്ടിലേക്ക് നീതിനിഷേധിക്കപ്പെട്ടവന്റെ പരാതിയെ തുടര്‍ന്ന് മാര്‍ച്ച് ചെയ്തത് തന്നെ അതിനുദാഹരണമാണ്. പരാതിക്കാരന്‍ ഒരു സത്യനിഷേധിയായിരുന്നുവെന്നതിവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
ചുരുക്കത്തില്‍, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവി അവതാളത്തിലാണ്. മുസ്‌ലിം ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നത് സംഘ്പരിവാര്‍ സംഘടനകളുടെ താത്പര്യമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്‌കാരികമായും അവരെ ശണ്ഠീകരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിനുള്ള പരിഹാരം നമ്മുടെ പൂര്‍വ്വീകരില്‍ നിന്നും നാം സ്വീകരിക്കേണ്ടതാണ്. ഫാഷിസത്തിന്റെ അതിപ്രസരത്തെ ചെറുക്കണമെങ്കില്‍ മുസ്‌ലിം ദലിത് ഐക്യം ആവശ്യമാണെന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്. നിലവിലുള്ള ഇരുക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയതയെ തുടച്ച് നീക്കുക എന്ന ഒറ്റ ലക്ഷ്യമാണെങ്കിലും ഐക്യത്തോടെയല്ലാത്ത ഇവരുടെ മുന്നേറ്റം പലവുരു പരസ്പര വിരുദ്ധതയിലേക്ക് നയിക്കുന്നു. ആയതിനാല്‍ ഒത്തിണങ്ങി പ്രവര്‍ത്തിക്കലാണ് ഉചിതം. ചുരുക്കം ചിലരുടെ താത്പര്യത്തിന് കുറുകെയാണ് ഇത് പായുന്നതെങ്കിലും ഭൂരിപക്ഷ മനുഷ്യരുടെ രക്ഷാമാര്‍ഗ്ഗമാണ് ഇതെന്നത് വിസ്മരിച്ചു കൂടാ.
എന്നാല്‍ സംഘ്പരിവാര്‍ പ്രചരണങ്ങളുടെ താത്പര്യം മനസ്സിലാക്കാതെ അവരുടെ വഴിയെ സഞ്ചരിക്കുന്നവരാണ് പലരും. വിവേകത്തോടെയുള്ള തീരുമാനങ്ങളാണ് അവര്‍ക്കെതിരില്‍ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം. സമൂഹം അതു തന്നെയാണ് പ്രതീക്ഷിക്കുന്നതും. അതു വഴി മനുഷ്യരെ മനുഷ്യരായി കാണാനുള്ള പ്രാപ്തി നേടി കൊടുക്കലും നമ്മുടെ ബാധ്യതയാണ്. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ പ്രസ്താവ്യമിവിടെ യാതാര്‍ഥ്യമാകുന്നത് വരെ നാമതു തുടരുക.
